Innovative work - Chemical bonding!!!CineChemistry ❤️

 കുട്ടികൾക്ക് മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ വിട്ടുകളയുന്നതാണ് കുട്ടികളുടെ ശീലം.. 🤥അത് നല്ലൊരു രീതിയല്ല... അവരെ പഠിക്കാൻ നിർബന്ധിക്കുന്നതിനേക്കാൾ അവർക്ക് ഇഷ്ടപ്പെട്ട രീതിയിലൂടെ ലളിതമായി എന്നാൽ ആകർഷകമായി പഠിപ്പിക്കാൻ കഴിഞ്ഞാൽ അധ്യാപകർ എന്ന നിലയിൽ നമ്മൾ വിജയിച്ചു... അവിടെയാണ് innovative work ന് പ്രാധാന്യം ഏറുന്നത്... 😌

കുട്ടികൾക്ക് ഉപകാരപ്രദം ആകണം എന്ന ആഗ്രഹത്തോടുകൂടിയാണ് innovative work ചെയ്യാൻ ആരംഭിച്ചത്.. ഒരുപാട് ആലോചിച്ചതിന് ശേഷമാണ് എന്ത് ചെയ്യാം എന്ന തീരുമാനത്തിൽ എത്തിച്ചേർന്നത്.രാസബന്ധനങ്ങൾ കുട്ടികൾക്ക് വളരെയേറെ ആവശ്യമുള്ളതും എന്നാൽ ആശയകുഴപ്പത്തിലാക്കുന്നതുമായ ഭാഗമാണ്... ഈ ഭാഗം പഠിക്കാത്ത മുന്നോട്ട് പോകാനും സാധിക്കില്ല.. അതുകൊണ്ടുതന്നെ രാസബന്ധനത്തിലെ ionic bond, covalent bond thudangiya ഭാഗങ്ങളാണ് innovative work ചെയ്യുന്നതിനായി ഉപയോഗിച്ചത്..സിനിമ കുട്ടികൾക്ക് വളരെ പ്രിയപ്പെട്ട മാധ്യമം ആണ്.. അതുകൊണ്ട് തന്നെ സിനിമ ഉപയോഗിച്ച് കൊണ്ട് ഈ പാഠ ഭാഗങ്ങൾ കുട്ടികളിലെത്തിക്കാനാണ് ശ്രമിച്ചത്...

സിനിമയും കെമിസ്ട്രിയും ഒന്നിക്കുന്നത് കൊണ്ടു തന്നെ CineChemistry എന്നാണ് പേര് നൽകിയത്... തുടർന്ന് വിവിധ സിനിമകളിലെ കഥാപാത്രങ്ങളെയും സംഭാഷണങ്ങളും ഉപയോഗപ്പെടുത്തി കൊണ്ടാണ് work തയ്യാറാക്കിയത്.. മണിച്ചിത്രത്താഴിലെ നാഗവല്ലിയെയും സേതു രാമ അയ്യരിനെയും കുമ്പളങ്ങി നൈറ്റ്സിലെ ഷമിയെയും നരനിലെ വേലായുധനെയും ആരെയും വെറുതെ വിട്ടില്ല.. 😂ഇവരെയെല്ലാം ഉൾപ്പെടുത്തി കൊണ്ട് അഷ്ടമ നിയമവും അയോണിക ബന്ധനവും സഹസംയോജക ബന്ധനവും എല്ലാം വ്യക്തമാക്കുന്ന രീതിയിൽ വർക്ക്‌പൂർത്തിയാക്കാൻ കഴിഞ്ഞു... ഇതോടൊപ്പം കുട്ടികൾക്ക് ആശയം മനസ്സിലായോ ഇല്ലയോ എന്ന് തിരിച്ചറിയാൻ കഴിയുന്ന ആക്ടിവിറ്റികൾ ഉൾപ്പെടുത്താനും മറന്നില്ല... കൺസ്ട്രക്ടിവിസത്തിന്റെ എല്ലാ ഘടകങ്ങളും ഉൾക്കൊണ്ടു തന്നെ സിനിമയും കെമിസ്ട്രിയും സംയോജിപ്പിക്കാൻ സാധിച്ചു.. കുട്ടികളുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണങ്ങൾ ഉണ്ടായത് സംതൃപ്തി നൽകി... 😍


                                       












Keep it simple!!!

Comments

Popular posts from this blog

WORLD MUSIC DAY CELEBRATION - ഹിന്ദോളം🎻🎹🎼🎙️

Community Living Camp -DAY 4❤❤