Second phase internship- Day 15 ❤️
01/07/2024!!!
ജൂണിൽ നിന്ന് ജൂലായിലേക്ക് കലണ്ടർ പേജുകൾ മറിഞ്ഞു.... അധ്യാപക പരിശീലനത്തിന്റെ നാലാമത്തെ ആഴ്ചയിലേക്ക് കടക്കുന്നു.. 😌വരുന്ന വഴി നല്ല മഴ ഉണ്ടായിരുന്നു എങ്കിലും ബസിന് അകത്തു വിയർത്തൊലിക്കുകയായിരുന്നു... 😪സൈൻ ചെയ്ത ശേഷം സ്റ്റാഫ് റൂമിൽ എത്തി ക്ലാസിനു വേണ്ട തയ്യാറെടുപ്പുകൾ ആരംഭിച്ചു... ഇന്ന് എനിക്ക് രണ്ടു ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്... മൂന്നാമത്തെ പീരീഡ് എനിക്ക് 9B യിൽ ക്ലാസ്സ് ഉണ്ടായിരുന്നു... കെമിസ്ട്രി ക്ലാസ്സ് ആയിരുന്നു.... ആറ്റത്തിന്റ ഘടന എന്ന പാഠത്തിലെ ഇലക്ട്രോൺ വിന്യാസം എന്ന ഭാഗമാണ് കുട്ടികളിലെത്തിച്ചത്...
കൃത്യമായ ആക്ടിവിറ്റുകളിലൂടെ തുടർ പ്രവർത്തനം അടക്കം നൽകി ലെസ്സൺ പ്ലാൻ പൂർത്തിയാക്കാൻ സാധിച്ചു.... 😌 ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാൻ പോയി... സ്റ്റാഫ് റൂമിൽ ഇരിക്കുന്നത് കൊണ്ട് തന്നെ സ്കൂളിലെ ചെറുത് മുതൽ വലുത് വരെ എല്ലാ പ്രശ്നങ്ങളും അറിയാൻ കഴിയുന്നു..
ഇന്ന് എല്ലാ അധ്യാപകരും ഉണ്ടായിരുന്നു.. അത് കൊണ്ടു തന്നെ സബ്സ്ടിട്യൂഷൻ കുറവായിരുന്നു.... അവസാനത്തെ പീരീഡ് 9 B യിൽ എത്തിച്ചേർന്നു... ഫിസിക്സ് ക്ലാസ്സ് ആയിരുന്നു.. ക്ലാസ്സിൽ ആറ് കുട്ടികളെ ഉണ്ടായിരുന്നു... കൃത്യമായ ആക്ടിവിറ്റികളിലൂടെ തുടർപ്രവർത്തനം അടക്കം നൽകി കൃത്യസമയത്തിനുള്ളിൽ ലെസ്സൺ പ്ലാൻ പൂർത്തിയാക്കാൻ കഴിഞ്ഞു...
ഇന്ന് രണ്ടു ലെസ്സൺ പ്ലാനുകൾ പൂർത്തിയാക്കാൻ സാധിച്ചു... വൈകുന്നേരം കോളേജിലെത്തി ലെസ്സൺ പ്ലാനുകൾ സൈൻ ചെയ്ത ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്... ഓഗസ്റ്റ് തുടക്കാൻ തന്നെ കമ്മിഷൻ ഉണ്ടാകുമെന്ന് അറിയാൻ കഴിഞ്ഞു...
Keep it simple!!!
Comments
Post a Comment