Second phase internship- Day 16❤️
02/07/2024!!!
9 മണി കഴിഞ്ഞപ്പോഴേക്കും സ്റ്റാഫ് റൂമിൽ എത്തി ബാഗ് വെച്ച് സൈൻ ചെയ്യാൻ പോകുമ്പോഴേക്കും രാജശ്രീ ടീച്ചർ നാച്ചുറൽ സയൻസുകാരുടെ ക്ലാസ് കാണാൻ വന്നിരുന്നു ആദ്യത്തെ രണ്ട് പിരീഡ് രേവതിയുടെയും കാവ്യയുടെയും ക്ലാസ് കണ്ട ശേഷമാണ് ടീച്ചർ മടങ്ങിയത്. ടൈംടേബിൾ അനുസരിച്ച് രണ്ട് ക്ലാസുകളാണ് ഇന്ന് ഉണ്ടായിരുന്നത് എന്നാൽ സബ്സ്റ്റ്യൂഷനായി ഒരു പിരീഡ് കൂടി ലഭിച്ചു.. അതുകൊണ്ടുതന്നെ മൂന്ന് ലെസ്സൺ പ്ലാനുകൾ പൂർത്തിയാക്കാൻ സാധിച്ചു.
രണ്ടാമത്തെ പീരീഡ് 9 B യിൽ ആയിരുന്നു ക്ലാസ്സ്... സബ് അറ്റോമിക കണങ്ങളെക്കുറിച്ചും ഇലക്ട്രോൺ വിന്യാസത്തെ കുറിച്ചും ധാരണ കൈവരിച്ച കുട്ടികൾക്ക് കൃത്യമായ ആക്ടിവിറ്റികളിലൂടെ ഐസോടോപ്പ് എന്ന പാടാഭാഗത്തെ കുറിച്ച് ധാരണ ഉണ്ടാക്കി കൊടുത്തു... പാഠഭാഗം മനസിലാക്കിയ കുട്ടികൾ കൃത്യമായി ആക്ടിവിറ്റി കാർഡും പൂർത്തിയാക്കി... ചാർട്ട് ഉപയോഗിച്ച് ഐസോടോപ്പുകളുടെ ഉപയോഗങ്ങളും കുട്ടികൾ മനസിലാക്കി.. നാലാമത്തെ പീരീഡ് 8 B യിൽ ഒരു സബ്സ്ടിട്യൂഷൻ ഉണ്ടായിരുന്നു. അധികം ലെസ്സൺ പ്ലാൻഉണ്ടായിരുന്നതുകൊണ്ട് തന്നെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല.. വിവിധ മിശ്രിതങ്ങളെ വേർതിരിക്കുന്നതിനുള്ള രീതികളും തമ്മിൽ കലരുന്ന തിളനിലയിൽ വ്യത്യാസമുള്ള ദ്രാവകങ്ങളെ വേർതിരിക്കുന്ന രീതിയായ സ്വേദനവും ICT യുടെ സഹായത്തോടുകൂടി കുട്ടികളിൽ എത്തിക്കാൻ സാധിച്ചു.
ഉച്ചയ്ക്ക് ശേഷം അഞ്ചാമത്തെ പിരീഡ് വീണ്ടും എട്ട് ബിയിൽ ക്ലാസ് ലഭിച്ചു..ICT യുടെ സഹായത്തോടുകൂടി അംശിക സ്വേദനവും കുട്ടികളിൽ എത്തിക്കാൻ സാധിച്ചു. തമ്മിൽ കലരാത്ത ദ്രാവകങ്ങളെ വേർതിരിക്കുന്നതിന് ഉപയോഗിക്കുന്ന സെപ്പറേറ്റിങ് ഫണൽ എന്ന ഉപകരണവും കുട്ടികൾക്ക് പരിചയപ്പെടുത്തി തുടർ പ്രവർത്തനം അടക്കം നൽകി കൃത്യസമയത്തിനുള്ളിൽ ലെസ്സൺ പ്ലാൻ പൂർത്തിയാക്കാൻ സാധിച്ചു ടൈംടേബിളിൽ ഉണ്ടായിരുന്ന ചില സംശയങ്ങൾ ജിജി ടീച്ചർക്കൊപ്പം നിന്ന് കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്തു... സൈൻ ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങി...
Keep it simple!!!
Comments
Post a Comment