Second phase internship- Day 17❤️
03/07/2024!!!
8.45 കഴിഞ്ഞപ്പോൾ സ്കൂളിൽ എത്തിച്ചേർന്നു... കുട്ടികൾ വന്നു തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ.. സ്റ്റാഫ് റൂമിലെ ജനലുകളെല്ലാം തുറന്നു.. ഇന്ന് എനിക്ക് ടൈം ടേബിൾ അനുസരിച്ചു ഒരു ക്ലാസ്സ് ആണുണ്ടായിരുന്നത്... ഒരു ക്ലാസ്സ് കൂടി സബ്സ്ടിട്യൂഷനിലൂടെ ലഭിച്ചു... 8B യിലും 9 B യിലും ഓരോ ലെസ്സൺ പ്ലാൻ വീതം പൂർത്തിയാക്കാൻ ഇന്ന് സാധിച്ചു...
രാവിലെ HM ക്ലാസ്സുകളിലും സ്റ്റാഫ്റൂമിലും എത്തിയിരുന്നു... രണ്ടാമത്തെ പീരീഡ് എനിക്ക് 8 B യിൽ ആയിരുന്നു ക്ലാസ്സ്...ഇന്ന് ആദ്യമായി ലാപ്ടോപ് പ്രൊജക്ടറുമായി ബന്ധിപ്പിക്കാൻ സാധിച്ചു....😌
അത് കൊണ്ടു തന്നെ കുട്ടികളെല്ലാം വളരെയധികം ശ്രദ്ധയുള്ളവരായിരുന്നു.... ലാപ് ടോപ് നിയന്ത്രിക്കാൻ എന്റെ അസിസ്റ്റന്റ് ആയി ജോയലും ഒപ്പം കൂടി....ICT ലെസ്സൺ പ്ലാൻ ഉപയോഗിച്ച് ഉത്പതനം, സെൻട്രിഫ്യൂഗേഷൻ എന്നീ ഭാഗങ്ങൾ കുട്ടികളിലേക്ക് എത്തിച്ചു......
തുടർന്ന് അഞ്ചാമത്തെ പീരീഡ് 9 B യിൽ എത്തിച്ചേർന്നു... ക്ലാസ്സിൽ അഞ്ചു കുട്ടികളാണ് ഉണ്ടായിരുന്നത്..... കൃത്യമായ ആക്ടിവിറ്റികൾ ഉപയോഗിച്ച് കൊണ്ട് ഐസോബാർ, ഐസൊടോൺ എന്നീ ആശയങ്ങൾ കുട്ടികളിലെത്തിക്കാൻ സാധിച്ചു...... തുടർപ്രവർത്തനം അടക്കം നൽകി ലെസ്സൺ പ്ലാനുകൾ പൂർത്തിയാക്കാൻ സാധിച്ചു.... ആറാമത്തെ പീരീഡ് 10 A യിലെ പകുതി കുട്ടികളെ IT ലാബിൽ കൊണ്ടു പോയപ്പോൾ ബാക്കി കുട്ടികൾക്ക് നോട്ട് പറഞ്ഞു കൊടുക്കാൻ ഞങ്ങൾ പോയിരുന്നു... ഞങ്ങൾ നാല് പേരും ക്ലാസ്സിൽ ഉണ്ടായിരുന്നു.. രേവതി ആണ് നോട്ട് പറഞ്ഞു കൊടുത്തത്....
പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെങ്കിൽ പോലും ആ ക്ലാസ്സിൽ നിന്ന് ഇറങ്ങുമ്പോൾ ക്ഷീണമാണ്.... 🤥🫠അധ്യാപനം പ്രത്യേകിച്ച് ഹൈസ്കൂൾ അധ്യാപനം ദുഷ്കരമായി മാറി കൊണ്ടിരിക്കുകയാണെന്ന വസ്തുത അധ്യാപകർ തങ്ങളുടെ അനുഭവത്തിൽ നിന്ന് പങ്കു വെച്ചു... 🤥
വൈകുന്നേരം സൈൻ ചെയ്ത് ഇറങ്ങുമ്പോൾ ഈ സ്കൂളിൽ മുൻപ് പഠിച്ചിരുന്ന കുട്ടിയെ കണ്ടു.. പുതിയ സ്കൂളിന്റെ അനുഭവങ്ങൾ പങ്കു വെച്ച് കൊണ്ട് അവൻ ഞങ്ങൾക്കൊപ്പം നടന്നു...
Keep it simple!!!
Comments
Post a Comment