Second phase internship- Day 18❤️


04/07/2024!!!

വളരെ നേരത്തെ തന്നെ സ്കൂളിൽ എത്തിച്ചേർന്നു.. സ്റ്റാഫ്‌ റൂമിലെ ജനലുകൾ തുറന്നപ്പോഴേക്ക് അധ്യാപകരും എത്തി.. ഇന്ന് സ്പെഷ്യൽ അസംബ്ലി ഉണ്ടെന്നറിയാൻ കഴിഞ്ഞു.... അൽമുഖ്താദിർ ജുവലറിയുടെ ഉടമയും സുപ്രഭാതം പത്രത്തിന്റെ പ്രതിനിധിയും സ്കൂളിൽ എത്തിയിരുന്നു... സ്നേഹപൂർവ്വം സുപ്രഭാതം എന്നതായിരുന്നു അസംബ്ലിയുടെ പേര്.... അധ്യാപകരുടെ നിർദ്ദേശ പ്രകാരം കുട്ടികൾ തങ്ങൾക്കാവശ്യമായ ഫുട്ബോൾ, ക്രിക്കറ്റ്‌ ഉപകരണങ്ങൾ നൽകുമോ എന്ന് ആവശ്യം അസംബ്ലിയിൽ ഉന്നയിച്ചു... 😌







അസംബ്ലി ആയതിനാൽ ആദ്യത്തെ പീരീഡ് ഉണ്ടായിരുന്നില്ല.. ഞാനും ഹർഷയും കൂടി കെമിസ്ട്രി ലാബിൽ എത്തി ക്രൊമേടറ്റൊഗ്രാഫി ചെയ്ത് കാണിക്കാൻ ആവശ്യമായ ബീക്കർ  എടുത്തു കൊണ്ട് വന്നു.... മൂന്നാമത്തെ പീരീഡും നാലാമത്തെ പീരീഡും 8 B യിൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു... മൂന്നാമത്തെ പീരീഡ് കൃത്യമായ ആക്ടിവിറ്റികളിലൂടെ ക്രൊമാറ്റൊഗ്രഫി എന്ന ഭാഗം കുട്ടികളിൽ എത്തിച്ചപ്പോൾ നാലാമത്തെ പീരീഡ് ഡയഗ്നോസ്ടിക് ടെസ്റ്റിന് വേണ്ടിയാണ് സമയം വിനിയോഗിച്ചത്.... കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടെന്ന് മനസിലാക്കിയ അടിസ്ഥാന യൂണിറ്റുകളും വ്യൂൽപ്പന്ന യൂണിറ്റുകളും എന്ന ഭാഗത്തിലെ പരമാവധി ഒബ്ജെക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് ഡയഗ്നൊസ്റ്റിക് ടെസ്റ്റ്‌ നടത്തിയത്... കുട്ടികളുടെ കഴിവ് കണ്ടെത്തുന്നതിനുള്ള നിർദ്ദേശം ലഭിച്ചിരുന്നു... കഥയും ഉപന്യാസവും എഴുതാൻ താല്പര്യമുള്ള കുട്ടികൾക്ക് അതിന് വേണ്ട നിർദ്ദേശങ്ങൾ നൽകി.. അതോടൊപ്പം ഞാൻ തുടങ്ങി വെച്ച കഥ കുട്ടികൾ ഓരോരുത്തരായി പൂർത്തിയാക്കിയത് കണ്ടപ്പോൾ സന്തോഷം തോന്നി... 😍ഞങ്ങൾക്ക് ഒപ്പമുള്ള അധ്യാപക വിദ്യാർത്ഥി സ്കൂളിൽ ക്രിക്കറ്റ്‌, ഫുട്ബാൾ ടീം ഉണ്ടാക്കുന്നുണ്ടെന്നും സെന്റ് മേരീസ് സ്കൂളിൽ നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട് എന്നും അറിയാൻ കഴിഞ്ഞതിൽ അതിനേക്കാൾ കൂടുതൽ സന്തോഷം ഉണ്ട്... 😍😍


ഉച്ചക്ക് ശേഷം ക്ലാസുകൾ ഉണ്ടായിരുന്നില്ല.. എന്നാൽ സ്കൂളിലെ പെൺകുട്ടികളെ കുറച്ചു കുട്ടികൾ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു...ഇന്ന് അത് ഒരു ലെവലിന് മുകളിലേക്ക് എത്തിയിരുന്നു... 🙂അതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും ചർച്ചകളും ഉണ്ടായിരുന്നു...

സൈൻ ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങി... 😌

Keep it simple!!!

Comments

Popular posts from this blog

WORLD MUSIC DAY CELEBRATION - ഹിന്ദോളം🎻🎹🎼🎙️

Community Living Camp -DAY 4❤❤