Second phase internship- Day 19❤️ End of fourth week ❤️
05/07/2024!!!
ടീച്ചിങ് പ്രാക്ടിസിന്റെ നാലാമത്തെ ആഴ്ച്ച ആണ് ഇന്ന് അവസാനിക്കുന്നത്....ഈ ആഴ്ച അവസാനിക്കുമ്പോൾ പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും ഉണ്ടായതായി പറയാനില്ല. നാലാഴ്ച പൂർത്തിയാക്കുമ്പോൾ 26 ലെസ്സൺ പ്ലാനുകളും പൂർത്തിയാക്കാൻ കഴിഞ്ഞു... 😌
ഇന്ന് സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു... ബഷീർ ദിനത്തിന്റെ ഭാഗമായായിരുന്നു സ്പെഷ്യൽ അസംബ്ലി..........
ഭൂഗോളത്തിന്റെ ഇച്ചിരിപ്പിടിയോളം വരുന്ന മലയാളക്കരയിൽ ജനിച്ച്, ജീവിച്ചു മലയാളത്തെ വിശ്വത്തോളം ഉയർത്തിയ അതുല്യ പ്രതിഭ, വൈക്കം മുഹമ്മദ് ബഷീർ. മലയാളവും മലയാളിയും ഉള്ള കാലത്തോളം വിസ്മരിക്കപ്പെടാത്ത ഒരു നാമം. അന്ന് വരെ മലയാളസാഹിത്യത്തിന് അപരിചിതമായിരുന്ന ശൈലിയും ഭാഷാപ്രയോഗങ്ങളും കൊണ്ട് മലയാളം മനസ്സുകളിലേക്ക് കുടിയേറിയ ആ പ്രതിഭയ്ക്ക് അക്ഷരങ്ങളുടെ സുൽത്താൻ എന്നല്ലാതെ മറ്റെന്ത് വിശേഷണമാണ് ഉചിതമാവുക?
ഇനി ഒന്നും വർണിക്കാൻ അവശേഷിപ്പിക്കാതെ വൈക്കം മുഹമ്മദ് ബഷീർ എന്ന അക്ഷരങ്ങളുടെ സുൽത്താനെ കുറിച്ച് മലയാള സാഹിത്യ ലോകവും, മാലോകരും പറഞ്ഞു കഴിഞ്ഞിരിക്കുന്നു എന്നിട്ടും എത്ര പറഞ്ഞാലും തീരാത്ത ഒരു മഹാത്ഭുതമായി ആ കഥാകാരനും കഥകളും നിലകൊള്ളുന്നു..
കാല്പനികതയുടെയും സങ്കല്പങ്ങളുടെയും ആലങ്കാരികത ഊരിയെറിഞ്ഞ് സാധാരണക്കാരന്റെ ജീവിതത്തോട് തൊട്ടു നിൽക്കുന്ന കഥകൾ അവന് മനസ്സിലാകുന്ന അതിലളിതമായ ഭാഷയിൽ പറഞ്ഞു കഴിഞ്ഞു എന്നതാണ് ബഷീറിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്..
നാലാമത്തെ പീരീഡ് 8 B യിൽ സബ്സ്ടിട്യൂഷൻ ലഭിച്ചു. കഴിഞ്ഞ ക്ലാസ്സിൽ ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്താൻ കഴിയാതെ പോയ കുട്ടികൾക്ക് ടെസ്റ്റ് നടത്തി. ക്ലാസിലെ ചിത്രം വരയ്ക്കുന്ന കുട്ടി എനിക്ക് ഒരു ചിത്രം വരയ്ക്കുന്ന കുട്ടി എനിക്ക് ഒരു ചിത്രം വരച്ചു തന്നത് ഒരുപാട് സന്തോഷം നൽകി... 😍
ഇന്ന് 1.45 വരെ ഇന്റർവെൽ ആയിരുന്നു.അഞ്ചാമത്തെ പീരീഡ് 9B യിൽ ക്ലാസ്സുണ്ടായിരുന്നു... കൃത്യമായ ആക്ടിവിറ്റികളിലൂടെ ആധുനിക പീരീയോഡിക് ടേബിളിനെ കുറിച്ചുള്ള വസ്തുതകൾ കുട്ടികളിൽ എത്തിച്ചു.... വൈകുന്നേരം കോളേജിലെത്തി ലെസ്സൺ പ്ലാനുകളും റിഫ്ലക്റ്റീവ് ജേണലും ഒക്കെ സൈൻ ചെയ്ത ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.... 😌
Keep it simple!!!!
Comments
Post a Comment