Second phase internship- Day 20❤️
08/07/2024!!!
8.30 ആയപ്പോൾ തന്നെ സ്കൂളിൽ എത്തിച്ചേർന്നു... കുട്ടികൾ എത്തിതുടങ്ങിയിരുന്നു... എന്നാൽ സ്റ്റാഫ്റൂം തുറന്നിരുന്നില്ല...നേരത്തെ തന്നെ എത്തിയ അനുപമ ടീച്ചർ ഓഫീസിനു മുന്നിൽ കാത്തിരിക്കുന്നുണ്ടായിരുന്നു... ടീച്ചറിനൊപ്പം ഞാനും കൂടി... കുറച്ചു കഴിഞ്ഞപ്പോൾ ജിജി ടീച്ചർ എത്തി സ്റ്റാഫ് റൂം തുറന്നു.. തുടർന്ന് ടീച്ചർ ട്രെയിനിങ്ങിന് പോകുന്നുവെന്ന് അറിയാൻ കഴിഞ്ഞു.... 😌
ക്ലാസ്സ് കാണുന്നതിന് വേണ്ടി അഞ്ചു ടീച്ചർ എത്തി... HM നെയും സ്കൂളിലെ അധ്യാപികയേയും കണ്ട ശേഷമാണ് ടീച്ചർ ക്ലാസ്സ് കാണാൻ എത്തിയത്... 😌ആദ്യത്തെ പീരീഡ് 9A യിൽ ഹർഷയുടെ ക്ലാസ്സ് കണ്ട ശേഷമാണ് എന്റെ ക്ലാസ്സ് കാണാൻ ടീച്ചർ എത്തിയത്.. എനിക്ക് രണ്ടാമത്തെ പീരീഡ് ക്ലാസ്സ് ഇല്ലായിരുന്നത് കൊണ്ടു തന്നെ സതീഷ് സർനോട് ചോദിച്ചു നേരത്തെ പീരീഡ് വാങ്ങിയിരുന്നു..
അടിസ്ഥാന ശാസ്ത്രത്തിലെ ദൂരവും സ്ഥാനന്തരവും എന്ന ഭാഗമാണ് കുട്ടികളെ പഠിപ്പിച്ചത്..
ക്ലാസ്സിൽ 13 കുട്ടികൾ ഉണ്ടായിരുന്നു.. കുട്ടികൾക്ക് നല്ലത് പോലെ മനസ്സിലാകുന്നുണ്ട് എന്നും എന്നാൽ കൺസ്ട്രക്ടിവിസത്തിന്റെ ചില ഘടകങ്ങൾ വിട്ടു പോകുന്നുണ്ടെന്നും ടീച്ചർ അഭിപ്രായപ്പെട്ടു... ഒരു ഡയഗ്രം വരക്കാതിരുന്നത് കൊണ്ട് കുറച്ചധികം തവണ വിശദീകരിക്കേണ്ടി വന്നിരുന്നു... 🤥
മൂന്നാമത്തെ പീരീഡ് എനിക്ക് 9 B യിൽ ക്ലാസ്സ് ഉണ്ടായിരുന്നു...9 ലെ ലെസ്സൺ പ്ലാൻ പൂർത്തിയായത് കൊണ്ടു തന്നെ കുട്ടികൾക്ക് നോട്ട് കൊടുക്കാനും പഠിപ്പിച്ച കാര്യങ്ങൾ ഒന്നു കൂടി വിശദീകരിച്ചു കൊടുക്കാനും ആണ് സമയം വിനിയോഗിച്ചത്.... സ്കൂളിൽ ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ വിശേഷങ്ങളും അറിയാൻ കഴിഞ്ഞു.. അവസാനത്തെ പീരീഡ് 8 B യിലെ കുട്ടികളെ PT ക്ക് കൊണ്ടു പോയിരുന്നു... 😌
കോളേജിലെത്തി mcq സമർപ്പിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്....
Keep it simple!!!
.png)
Comments
Post a Comment