Second phase internship- Day 21❤️
ടീച്ചിങ് പ്രാക്ടിസിന്റെ ഇരുപതിയൊന്നാം ദിവസം ആണ് ഇന്ന്.... രാവിലെ തന്നെ സ്കൂളിൽ എത്തിച്ചേർന്നു... സ്റ്റാഫ് റൂമും ക്ലാസ്സ് റൂമുകളും തുറന്നിട്ടുണ്ടായിരുന്നില്ല... കുറച്ചു കഴിഞ്ഞപ്പോഴേക്ക് കുട്ടികളെത്തി ക്ലാസ്സ് റൂമുകൾ തുറന്നു...സ്കൂളിൽ മലയാളം എഴുതാനും വായിക്കാനും അറിയാത്ത കുട്ടികൾക്ക് വേണ്ടി ഒരു പ്രൊജക്റ്റ് നടത്തുന്നുണ്ടായിരുന്നു...അത് എഴുതുന്നതിന് ടീച്ചറിനെ സഹായിച്ചു...
,ഇന്ന് 10 മണിക്ക് ഒരു സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു... മാതൃഭൂമി ക്ലബ് FM, പിട്ടാപ്പിള്ളി ഏജൻസി, അൽ മുക്തദിർ ജ്വല്ലറി എന്നിവർ ചേർന്ന് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പരിപാടിയായിരുന്നു ഇത്. പാഠം 1, ഒരു കൈസഹായം എന്നതായിരുന്നു പദ്ധതിയുടെ പേര്.... ഇംഗ്ലീഷിലായിരുന്നു കുട്ടികൾ അസംബ്ലി നടത്തിയത് എന്നതായിരുന്നു ഇന്നത്തെ അസംബ്ലിയുടെ സവിശേഷത... ഇംഗ്ലീഷ് ഭാഷക്ക് കൂടുതൽ മഹത്വം ഉണ്ടന്ന് ഒന്നും ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ കുട്ടികൾ അവരുടെ കംഫർട്ട് സോണിൽ നിന്നും പുറത്ത് വന്ന് ഇംഗ്ലീഷ് ഭാഷയിൽ അസംബ്ലി നടത്തിയത് അഭിനന്ദനാർഹമാണ്... ടൺ കണക്കിന് ഫണും ആയി RJ ആമിക്ക് ഒപ്പമാണ് പരിപാടി അവസാനിച്ചത്. ഓഡിറ്റോറിയത്തിലെ കസേരകൾ തിരിച്ച് അടുക്കി വെച്ച ശേഷമാണ് ക്ലാസിലേക്ക് പോയത്. രണ്ടാമത്തെ പിരീഡ് ഏകദേശം കഴിഞ്ഞപ്പോഴാണ് അസംബ്ലി അവസാനിച്ചത്...
തുടർന്ന് ഒപ്പമുള്ള അധ്യാപക വിദ്യാർത്ഥികളുടെ ക്ലാസ്സ് കാണുന്നതിന് പട്ടം താണുപിള്ള ട്രെയിനിങ് കോളേജിൽ നിന്നും അവരുടെ അധ്യാപിക എത്തിയിരുന്നു.. ഇന്ന് ഉച്ചക്ക് ശേഷം പത്താം ക്ലാസ്സിന് PTA മീറ്റിംഗ് ആയിരുന്നു.. അതുകൊണ്ട് തന്നെ അധ്യാപകരെല്ലാം മീറ്റിംഗിൽ ആയിരുന്നു.... 8,9 ക്ലാസ്സുകളുടെ പൂർണ ചുമതല ഞങ്ങൾക്കായിരുന്നു... 2 പീരീഡ് 8B യിലും 1 പീരീഡ് 9 B യിലും ഉണ്ടായിരുന്നു...9 B യിൽ ഇൻക്വയറി ട്രെയിനിങ് മോഡൽ ഉപയോഗിച്ച് കൊണ്ട് ഒപ്റ്റിക്കൽ ഫൈബറിന്റെ പ്രവർത്തന തത്വം കുട്ടികളിൽ എത്തിച്ചു... കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാനും അവരെ കുറിച് കൂടുതൽ അറിയാനും സാധിച്ചു..
കുട്ടികൾ പ്രാക്ടീസ് കഴിഞ്ഞു വന്നപ്പോൾ അവരുടെ ബാറ്റ് വാങ്ങി നോക്കിയിരുന്നു.... കുറച്ചു ഭാരം ഉണ്ടായിരുന്നു... സ്റ്റമ്പ് അടക്കമുള്ള സാമഗ്രികൾ എടുത്തു നോക്കാൻ കഴിഞ്ഞു... ക്രിക്കറ്റ് ഉപകരണങ്ങൾ ടിവി യിൽ കാണാറുണ്ട്.. അതൊന്ന് നേരിട്ട് എടുത്തു നോക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്..🏏🏏
കുറച്ചധികം പ്രശ്നങ്ങൾ ഉണ്ടായ ദിവസം കൂടിയായിരുന്നു ഇന്ന്.. Cool ഉപയോഗിച്ച കുട്ടിയും അത് കൊണ്ടുവന്ന കുട്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സ്കൂളിലെ പെൺകുട്ടികൾക്ക് ഇടയിലുള്ള ചില പ്രശ്നങ്ങൾക്കും സാക്ഷിയാകേണ്ടി വന്നു...
അച്ചിവ്മെന്റ് ടെസ്റ്റ് നടത്തുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തേണ്ടിയിരിക്കുന്നു എന്ന ബോധ്യത്തോടുകൂടിയാണ് വീട്ടിലേക്ക് മടങ്ങിയത്... 😌
Keep it simple!!!!
.jpg)
.jpeg)
.jpeg)

Comments
Post a Comment