Second phase internship- Day 22❤️
10/07/2024!!!
9 മണിക്ക് മുൻപ് തന്നെ സ്കൂളിലെത്തിച്ചേർന്നു. കറണ്ട് ഇല്ല എന്നത് പ്രകടമായിരുന്നു..ഫാനുകൾ നിശ്ചലമായ സ്റ്റാഫ് റൂമിലേക്കാണ് നടന്നു കയറിയത്... 🤥
ഇന്ന് സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു...LIONS ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്ക് കേരളകൗമുദി പത്രം നൽകുന്നതിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആയിരുന്നു അസംബ്ലി... കറണ്ട് ഇല്ലാത്തതു കൊണ്ട് തന്നെ മൈക്കും ഉണ്ടായിരുന്നില്ല.. 🙂 അതുകൊണ്ടു അസംബ്ലിയുടെ ഒരു ഗാംഭീര്യം നഷ്ടപ്പെട്ടു പോയിരുന്നു... 🤭
രണ്ടാമത്തെ പിരീഡ് എനിക്ക് 8B യിൽ ക്ലാസ് ഉണ്ടായിരുന്നു...
കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് ക്ലാസ്സിൽ 15 കുട്ടികളും ഉണ്ടായിരുന്നത് അടിസ്ഥാന ശാസ്ത്രത്തിലെ "പദാർത്ഥത്തിലെ അടിസ്ഥാന ഘടകങ്ങൾ" എന്ന പാഠത്തിലെ ആദ്യത്തെ ലെസൺ പ്ലാൻ ആയിരുന്നു ഇന്നത്തേത്.. മൂലകങ്ങൾ, സംയുക്തങ്ങൾ എന്നീ ആശയങ്ങൾ ആണ് കൃത്യമായ ആക്ടിവിറ്റുകളിലൂടെ കുട്ടികളിലേക്ക് എത്തിച്ചത്.. കർപ്പൂരം,പഞ്ചസാര കത്തിക്കുന്നതും ജലം വിഘടിക്കുന്നതും ഒക്കെ കുട്ടികൾക്ക് മനസ്സിലാക്കാൻ പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും ഉണ്ടായതായി തോന്നുന്നില്ല. തുടർ പ്രവർത്തനം അടക്കം നൽകിക്കൊണ്ട് ലെസ്സൺ പ്ലാൻ പൂർത്തിയാക്കാൻ സാധിച്ചു..
ഒപ്പമുള്ള അധ്യാപക വിദ്യാർത്ഥികളുടെ ക്ലാസ് കാണുന്നതിനുവേണ്ടി അധ്യാപിക എത്തിയിരുന്നു... തുടർന്ന് ഒപ്പമുള്ള അധ്യാപക വിദ്യാർത്ഥി കുട്ടികളെയും കൊണ്ട് ഗ്രൗണ്ടിലേക്ക് പോയി. ഫുട്ബോൾ, ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ വേണ്ടിയായിരുന്നു ഗ്രൗണ്ടിലേക്ക് പോയത്..🏏⚽ ഉച്ചയ്ക്കുശേഷം സ്കൂളിൽ ആകമാനം ഒരു നിശബ്ദതയായിരുന്നു... 😌 ഭൂരിഭാഗം കുട്ടികളും സെലക്ഷന് വേണ്ടി ഗ്രൗണ്ടിലേക്ക് പോയിരുന്നു. കുട്ടികൾക്ക് സ്പോർട്സ് എന്നത് എത്രമാത്രം പ്രിയങ്കരം ആണെന്നുള്ളത് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും. ❤️ രണ്ടേമുക്കാൽ മണിയോട് കൂടി സെലക്ഷന് വേണ്ടി പോയ കുട്ടികൾ ഓരോരുത്തരായി മടങ്ങി എത്തി തുടങ്ങി. സ്കൂൾ സജീവമാകുന്നത് അറിയാൻ കഴിയുന്നുണ്ടായിരുന്നു...😬 അവസാനത്തെ പിരീഡ് എട്ട് ബിയിൽ എത്തിച്ചേർന്നു.. കുട്ടികൾ അവരുടെ ഫുട്ബോൾ വിശേഷങ്ങൾ പങ്കുവയ്ക്കുന്നുണ്ടായിരുന്നു.. തുടർന്ന് സൈൻ ചെയ്തതിനുശേഷം ആണ് വീട്ടിലേക്ക് മടങ്ങിയത്..🙂
Keep it simple!!!
.jpg)


Comments
Post a Comment