Second phase internship- Day 23❤️
9 മണിയായപ്പോൾ കൂട്ടം കൂട്ടമായി എത്തിയ ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്കൊപ്പം ആണ് സ്കൂളിലേക്ക് പ്രവേശിച്ചത്. വരുന്ന വഴിയിലും ചെറുതായി മഴയുണ്ടായിരുന്നു..🌧️🌧️ ഗേറ്റിനോട് ചേർന്നുള്ള ഒഴിഞ്ഞ സെക്യൂരിറ്റി മുറിയിലേക്ക് എപ്പോഴും ശ്രദ്ധിക്കാറുണ്ട്.... ഇതുവരെ പുതിയ സെക്യൂരിറ്റി എത്തിയിട്ടില്ല.. അതുകൊണ്ടുതന്നെ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ ഗേറ്റിനു മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. കുട്ടികളിൽ നിന്ന് ഫോൺ പിടിച്ചത് കൊണ്ട് തന്നെ ഇപ്പോൾ മിക്കവരും സ്റ്റാഫ് റൂമിൽ ഫോൺ കൊണ്ടുവയ്ക്കുന്നുണ്ട്.
എനിക്ക് ഇന്ന് ടൈംടേബിൾ അനുസരിച്ച് എട്ട് ബിയിൽ രണ്ട് പിരീഡ് ക്ലാസ് ഉണ്ടായിരുന്നു.10 കുട്ടികളാണ് ക്ലാസിൽ ഉണ്ടായിരുന്നത്. Concept Attainment Model ഉപയോഗിച്ചുകൊണ്ട് സംയുക്തങ്ങൾ എന്ന പാഠഭാഗം കുട്ടികളിൽ എത്തിക്കാൻ സാധിച്ചു. ഉദാഹരണങ്ങൾ വിശകലനം ചെയ്ത് പോസിറ്റീവ് ഉദാഹരണങ്ങളെയും നെഗറ്റീവ് ഉദാഹരണങ്ങളെയും മനസ്സിലാക്കിയ കുട്ടികൾക്ക് സംയുക്തങ്ങൾ എന്ന ആശയത്തിൽ എത്തിച്ചേരുന്നതിന് ബുദ്ധിമുട്ടുണ്ടായില്ല.പുതുമയു ള്ള രീതി സ്വീകരിച്ചത് കൊണ്ടുതന്നെ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തി കൊണ്ട് ക്ലാസ് പൂർത്തിയാക്കാൻ സാധിച്ചു. ഇന്ന് സംയുക്തങ്ങൾ എന്ന ലെസ്സൺ പ്ലാൻ പൂർത്തിയാക്കിയതോടു കൂടി 30 പ്ലാനുകളും പൂർത്തിയായി.😍😍രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന് സ്കൂളിൽ എത്തുമ്പോൾ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട ടാസ്ക് ആയിരുന്നു 30 ലെസ്സൺ പ്ലാനുകൾ പൂർത്തിയാക്കുക എന്നത്..ആദ്യ ഉദ്യമം പൂർത്തിയാക്കിയത് കൊണ്ട് തന്നെ ഇനി അച്ചീവ്മെന്റ് ടെസ്റ്റ്,ആക്ഷൻ റിസർച്ച് എന്നിവ പൂർത്തിയാക്കുന്നതിൽ ആയിരിക്കണം ഇനിയുള്ള ശ്രദ്ധ..😌 ഫുട്ബോൾ, ക്രിക്കറ്റ് ടീം സെലക്ട് ചെയ്തതിനു ശേഷം ആ ലിസ്റ്റ് സ്റ്റാഫ് റൂമിന് പുറത്ത് ഒട്ടിച്ചിരുന്നു. സ്വന്തം പേര് ആ ലിസ്റ്റിൽ ഉണ്ടോ എന്ന് അന്വേഷിക്കുന്നതിനായി കൂട്ടമായി എത്തുന്ന കുട്ടികളെ പുറത്ത് കാണാമായിരുന്നു..
പൂർത്തിയാക്കിയ ലെസ്സൺ പ്ലാനുകളുടെ എല്ലാം സെൽഫ് റിഫ്ലക്ഷനും പേജ് നമ്പരും എഴുതിയപ്പോൾ എന്തൊരാശ്വാസമാണ് അനുഭവപ്പെട്ടതെന്ന് പറഞ്ഞറിയിക്കാൻ വയ്യ..😌 വൈകുന്നേരം കോളേജിലെത്തി ടീച്ചറിനോട് ലെസ്സൺ പ്ലാൻ അവസാനിച്ച വിവരം അറിയിക്കുകയും റിഫ്ലക്റ്റീവ് ജേർണൽ സൈൻ ചെയ്തു വാങ്ങുകയും ചെയ്തു..30 ലെസ്സൺ പ്ലാനുകൾ പൂർത്തിയാക്കിയതിന്റെ ആത്മവിശ്വാസത്തിലും സംതൃപ്തിയിലും ആണ് വീട്ടിലേക്ക് മടങ്ങിയത്.😌😍
Keep it simple!!!
.jpg)
Comments
Post a Comment