Second phase internship- Day 24❤️ End of fifth week ❤️
ഇന്ന് അധ്യാപക പരിശീലനത്തിന്റെ ഇരുപത്തി നാലാം ദിവസമാണ്... അഞ്ചാഴ്ചകൾ പൂർത്തിയാകുമ്പോൾ ഈ സമയം കൊണ്ട് 30 ലെസ്സൺ പ്ലാനുകൾ പൂർത്തിയാക്കാൻ സാധിച്ചു.😍കൃത്യമായ ആക്ടിവിറ്റികൾ ഉപയോഗിച്ച് എല്ലാ ക്ലാസ്സുകളും പൂർത്തിയാക്കാൻ കഴിഞ്ഞു... 😌
9 മണിക്ക് മുൻപ് തന്നെ സ്കൂളിൽ എത്തിച്ചേർന്നു..
കഴിഞ്ഞ ദിവസങ്ങളിൽ ക്ലാസ്സിൽ കയറാതിരുന്ന കുട്ടികളെ പുറത്താക്കിയിരുന്നു.... അവരുടെ പേരിൽ മറ്റു ചില പരാതികളും ഉണ്ടായിരുന്നു.. 🤥
സ്കൂളിലെ അമ്പലത്തിൽ ഇന്ന് പൂജയുള്ള ദിവസമായിരുന്നു.പൂജയ്ക്ക് പോയിട്ട് വന്ന ഗിരിജ ടീച്ചർ ഞങ്ങൾക്ക് അമ്പലത്തിലെ പായസവും നൽകി. ഒപ്പമുള്ള അധ്യാപക വിദ്യാർത്ഥികളുടെ ക്ലാസ് കാണുന്നതിന് അവരുടെ മലയാളം അധ്യാപകൻ എത്തിയിരുന്നു. അദ്ദേഹം ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യൂക്കേഷനിൽ ആണ് പഠിച്ചതെന്ന് അറിയാൻ കഴിഞ്ഞു. നാലാമത്തെ പിരീഡ് എട്ട് ബി യിൽ എത്തിച്ചേർന്നു. ജിജി ടീച്ചർ 10 ബി യിലേക്ക് പോയതുകൊണ്ടാണ് ടീച്ചറിന്റെ ക്ലാസ് ആയ 8 ബി യിൽ ഞാൻ പോയത്. കുട്ടികൾ അവർക്കിഷ്ടപ്പെട്ട രീതിയിൽ കഥകൾ എഴുതി നൽകി...കുട്ടികളെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ ഈ സമയത്ത് കഴിഞ്ഞു.. 😍
ഇന്നുമുതൽ സ്കൂളിലെ ചെടികൾക്ക് വെള്ളം ഒഴിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമായിരുന്നു.
ഉച്ചയ്ക്ക് ശേഷം ഒൻപത് ബിയിലെത്തി കുട്ടികളുടെ പൂർത്തിയാക്കിയ നോട്ടുബുക്കുകൾ തിരുത്തി കൊടുത്തു.. അതോടൊപ്പം ദൂരം,സ്ഥാനാന്തരം എന്നീ അടിസ്ഥാന ആശയങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കാനും കഴിഞ്ഞു..രണ്ട് പിരീഡുകൾ 9 ബി യിൽ ഉണ്ടായിരുന്നു..സ്റ്റാഫ് മീറ്റിംഗ് ഉണ്ടായിരുന്നതുകൊണ്ട് തന്നെ വെള്ളിയാഴ്ച ആയിരുന്നിട്ടും 3. 30ന് സ്കൂൾ വിട്ടു.
വൈകുന്നേരം കോളേജിൽ എത്തി അഞ്ചു ടീച്ചറിനെ കണ്ട് ആക്ഷൻ റിസർച്ച് നടത്തുന്നതിന് വേണ്ട നിർദ്ദേശങ്ങൾ ലഭിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്... കണ്ണടച്ച് തീരും മുൻപാണ് ദിവസങ്ങൾ കടന്നുപോകുന്നത്.. 🙂 ഇനി രണ്ടര ആഴ്ച മാത്രമാണ് ടീച്ചിങ് പ്രാക്ടീസ് തീരാനുള്ളത്..അതിനുള്ളിൽ ആക്ഷൻ റിസർച്ച്, അച്ചീവ്മെന്റ് ടെസ്റ്റ് എന്നിവ പൂർത്തിയാക്കാൻ ഉണ്ട്..
Keep it simple!!!
Comments
Post a Comment