Second phase internship- Day 25❤️
15/07/2024!!!
രാവിലെ മുഴുവൻ മഴയായിരുന്നു.... വരുന്ന വഴിയിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷന് അടുത്ത് തോട് വൃത്തിയാക്കുന്നതിനിടെ കാണാതെ പോയ ആളെ അന്വേഷിച്ചുള്ള തെരച്ചിൽ നടക്കുന്നുണ്ടായിരുന്നു.. മാധ്യമങ്ങളെയും കാണാൻ കഴിഞ്ഞു... സ്കൂളിൽ എത്തിയപ്പോൾ തന്നെ കുട്ടികളുടെ എണ്ണം കുറവാണ് എന്ന് മനസിലാക്കാൻ സാധിച്ചിരുന്നു.... അതുകൊണ്ട് തന്നെ 9 A യും 9B യും ഒന്നിച്ചിരുത്തി.. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ റിസർച്ച് ചെയ്യുന്ന വിദ്യാർത്ഥിനി വിവര ശേഖരണത്തിന് വേണ്ടി സ്കൂളിൽ എത്തിയിരുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും പീരീഡിന്റെ പകുതിയും വിവര ശേഖരണവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നില്ല... 8A, 8B,9A, 9B എന്നീ നാല് ക്ലാസ്സുകളും ഒന്നിച്ചിരുത്തിയാണ് വിവരശേഖരണം നടത്തിയത്. എന്നിട്ടും കുട്ടികളുടെ എണ്ണം കുറവായിരുന്നു.. എനിക്ക് മൂന്നാമത്തെ പീരീഡ് 9 B യിൽ ക്ലാസ്സുണ്ടായിരുന്നു എങ്കിലും അവസാനത്തെ 10 മിനിറ്റ് മാത്രമേ കിട്ടിയുള്ളൂ.. കാഴ്ച പരിമിതിയുള്ള ഒരു കുട്ടി ഇന്നലെ കെമിസ്ട്രി പഠിച്ചു എന്നും മനസിലാകാത്ത ഒരു ഭാഗമുണ്ടെന്നും പറഞ്ഞു.. റൂഥർഫോർഡിന്റെ സൗരയൂഥ മാതൃകയാണ് കുട്ടിക്ക് ഒന്നു കൂടി വിശദീകരിച്ച് കൊടുത്തത്.
കുട്ടികൾക്ക്Abstract ideas മനസിലാക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടെന്ന് പലപ്പോഴായി മനസിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ ആക്ഷൻ റിസർച്ചിന് വേണ്ടി ഞാൻ തെരഞ്ഞെടുത്ത വിഷയം അതു തന്നെയായിരുന്നു.
കുട്ടികളുടെ മുന്നറിവ് കുറവായത് കൊണ്ടാണ് abstract ideas മനസിലാക്കുന്നതിന് ബുദ്ധിമുട്ടുന്നതെന്ന് മനസിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ കെമിസ്ട്രിയിലെ അടിസ്ഥാനപരമായ abstract ideas [ പ്രധാനമായും ആറ്റം, തന്മാത്ര, മൂലകങ്ങൾ, സംയുക്തങ്ങൾ ] കുട്ടികൾക്ക് രസകരമായി മനസിലാകുന്ന രീതിയിൽ കഥാരൂപേണ പറഞ്ഞു കൊടുത്തതു കൊണ്ടു തന്നെ കുട്ടികൾ ശ്രദ്ധിച്ചിരുന്നു. ആറ്റം, തന്മാത്ര, മൂലകം, സംയുക്തം എന്നിവയെ കുറിച്ച് കുട്ടികളിൽ കൃത്യമായ ധാരണ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു.
ഉച്ചയ്ക്കുശേഷം ആദ്യത്തെ പിരീഡ് എട്ട് ബിയിലെത്തി. ടൈംടേബിളിൽ കെമിസ്ട്രിയും ഫിസിക്സ് ഉണ്ടായിരുന്നില്ല..പിന്നെ പഠിപ്പിക്കുന്നത് മാത്രമല്ലല്ലോ അധ്യാപനം..കുട്ടികൾ അവരുടെ ജീവിതത്തെക്കുറിച്ചും ആഗ്രഹത്തെ കുറിച്ചും സംസാരിച്ചു..ഫുട്ബോൾ കളിക്കാരൻ ആകാനും പൈലറ്റ് ആകാനും ഒക്കെയുള്ള കുട്ടികളുടെ ആഗ്രഹങ്ങൾ അറിയാൻ കഴിഞ്ഞു. Poor home ൽ എത്തിപ്പെടാൻ ഉണ്ടായ സാഹചര്യങ്ങളും കുട്ടികൾ വിവരിച്ചു.കുട്ടികളെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.. 😌
അവസാനത്തെ പിരീഡ് ഒമ്പത് ബി യിലെത്തിയപ്പോഴാണ് ക്ലാസ്സിലെ ഒരു കുട്ടി ടി സി വാങ്ങിയെന്ന് അറിയാൻ കഴിഞ്ഞത്..ക്ലാസിൽ ആകെ 8 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇനി അത് 7 ആയി കുറയും. കൂട്ടുകാരെ ഉപേക്ഷിച്ച് പോകുന്നതിന്റെ വിഷമം അവന്റെ മുഖത്തും കൂട്ടുകാരുടെ മുഖത്തും പ്രകടമായിരുന്നു.. 🤥
ടീച്ചിങ് പ്രാക്ടീസിന്റെ 25 ദിവസങ്ങൾ പൂർത്തിയാക്കി കൊണ്ടാണ് വീട്ടിലേക്ക് മടങ്ങിയത്.. 😌
Keep it simple!!!
.jpg)
.jpg)
Comments
Post a Comment