Second phase internship- Day 26❤️


 17/07/2024!!!

രാത്രി മുഴുവൻ നല്ല മഴയുണ്ടായിരുന്നു..

രാവിലെ ചെറിയ ചാറ്റൽ മഴ ഉണ്ടെങ്കിലും അതികഠിന മഴ ഉണ്ടായിരുന്നില്ല.. 😌8 ജില്ലകളിൽ ഇന്ന് മഴ കാരണം അവധിയുമാണ്..

മൂലകങ്ങൾ, സംയുക്തങ്ങൾ എന്നീ ഭാഗങ്ങളാണ് ഇന്ന് 8 B യിൽ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. അതിന് വേണ്ടി തയ്യാറാക്കിയ സംയുക്തങ്ങളുടെ മോഡൽ ബസ് കയറി സ്കൂളിലേക്ക് എത്തിക്കുന്നതിന് ബുദ്ധിമുട്ടി. 🤥ചാറ്റൽ മഴ ശക്തി പ്രാപിക്കാത്തത് എന്നെ രക്ഷിച്ചു... സ്കൂളിലെത്തി സൈൻ ചെയ്യും മുൻപ് തന്നെ എന്റെ സംയുക്തങ്ങളുടെ എല്ലാം ബോണ്ടും ആറ്റങ്ങളും ഉണ്ടെന്ന് ഉറപ്പു വരുത്തിയപ്പോഴാണ് സമാധാനം ആയത്.. സൈൻ ചെയ്ത് മടങ്ങി വരുമ്പോൾ കുട്ടികൾ ഓരോരുത്തരായി എത്തി തുടങ്ങിയിരുന്നു.. അവരുടെ കളർഫുൾ യൂണിഫോം കണ്ടപ്പോഴാണ് ഇന്ന് ബുധനാഴ്ച ആണെന്ന് ഓർത്തത്.. ഒരു അവധി കഴിഞ്ഞു വരുന്നതിനാൽ തിങ്കളാഴ്ചയുടെ പ്രതീതി ആയിരുന്നു. 😌

ക്ലാസ്സ്‌ കാണുന്നതിനായി അഞ്ചു ടീച്ചർ എത്തിയിരുന്നു.. ടീച്ചറിന് ഹർഷയുടെ ക്ലാസ്സ്‌ കാണിച്ചു കൊടുത്തു.. രണ്ടാമത്തെ പീരീഡ് അഞ്ചു ടീച്ചർ എന്റെ ക്ലാസ്സ്‌ കാണുന്നതിന് 8 B യിൽ എത്തി.. ഭൂമിയിലെ വിവിധ പദാർത്ഥങ്ങൾ മനസിലാക്കിയിട്ടുള്ള കുട്ടികൾക്ക് ഉപ്പ്, ഉപ്പുലായനി എന്നിവ പരിചയപ്പെടുത്തി കൊണ്ട് മിശ്രിതം, ശുദ്ധ പദാർത്ഥങ്ങൾ എന്നീ ആശയങ്ങളെ കുറിച്ച് കുട്ടികളിൽ ധാരണ ഉണ്ടാക്കാൻ കഴിഞ്ഞു. പഞ്ചസാര കത്തിച്ച കുട്ടികൾ മൂലകങ്ങൾ, സംയുക്തങ്ങൾ എന്നീ ആശയങ്ങൾ മനസിലാക്കി. തുടർന്ന് അതിന്റെ ഉദാഹരണങ്ങളും കണ്ടത്തി. Still Model ഉപയോഗിച്ച് ജലം, കാർബൺ ഡൈ ഓക്സൈഡ് എന്നിവയുടെ ഘടനയും കുട്ടികൾക്ക് കാണിച്ചു കൊടുത്തു. തുടർന്ന് വിവിധ പദാർത്ഥങ്ങളിൽ നിന്ന് കുട്ടികൾ മൂലകങ്ങളും സംയുക്തങ്ങളും കണ്ടെത്തി. നല്ല ക്ലാസായിരുന്നു എന്നും അത്യാവശ്യമായി കോളേജിൽ എത്തണമെന്നും പറഞ്ഞ് ടീച്ചർ കോളേജിലേക്ക് പോയി. തുടർന്ന് ഞാനും ഹർഷയും ലാബിലേക്ക് പോയി ക്ലാസിനാവശ്യമായ സാധന സാമഗ്രികൾ ശേഖരിച്ചു. തിരിച്ച് സ്റ്റാഫ് റൂമിലേക്ക് എത്തിയപ്പോൾ ആശ ടീച്ചർ ക്ലാസ് കാണുന്നതിന് എത്തിയിട്ടുണ്ടെന്നറിയാൻ കഴിഞ്ഞു. കീർത്തനയുടെയും കാവ്യയുടെയും ക്ലാസ് കണ്ടതിന് ശേഷം നിർദേശങ്ങളും നൽകിയ ശേഷമാണ് മടങ്ങിയത്. ഒപ്പമുള്ള അധ്യാപക വിദ്യാർത്ഥികളുടെ മലയാളം അധ്യാപകനും സ്കൂളിൽ എത്തിയിരുന്നു. മഴ ആയതിനാൽ ചെടിക്ക് വെള്ളം ഒഴിക്കേണ്ട ആവശ്യം വരുന്നില്ല.

ഉച്ചക്ക് ശേഷം 10 A യിലെ പകുതി കുട്ടികളെ IT ലാബിൽ കൊണ്ടുപോയപ്പോൾ ഞാനും കാവ്യയും 10 A യിൽ പോയി... കുറച്ചു കുട്ടികൾ നോട്ട് എഴുതുന്നുണ്ടായിരുന്നു... അവസാനത്തെ പീരീഡ് 9B യിൽ എത്തി.. ക്ലാസ്സിൽ ആകെ 2 കുട്ടികൾ ആണ് ഉണ്ടായിരുന്നത്..ബോറടിക്കുന്നു എന്നും പറഞ്ഞു പലതവണ ഞങ്ങളെ വിളിക്കാൻ വന്നിരുന്നു...

കുറച്ചു കഴിഞ്ഞപ്പോൾ 9 A യിലെ കുട്ടികളും ആ ക്ലാസ്സിലേക്ക് എത്തിയിരുന്നു... ബെല്ലടിച്ചപ്പോഴേക്കും കുട്ടികൾ വീട്ടിലേക്ക് ഓടി... 😌ലെസ്സൺ പ്ലാൻ ബൈൻഡ് ചെയ്ത് വാങ്ങിയ ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.😌

Keep it simple!!!

Comments

Popular posts from this blog

WORLD MUSIC DAY CELEBRATION - ഹിന്ദോളം🎻🎹🎼🎙️

Community Living Camp -DAY 4❤❤

Community Living Camp -DAY 3❤❤