Second phase internship- Day 27❤️

18/07/2024!!!
 

ബസിൽ വരുമ്പോൾ തന്നെ മഴ പെയ്യുന്നുണ്ടായിരുന്നു.. എന്നാൽ ഇറങ്ങി നടന്നപ്പോൾ ഇരുണ്ടു കിടന്നിരുന്നു എങ്കിലും മഴ ഉണ്ടായിരുന്നില്ല. സ്കൂളിലെത്തിയപ്പോൾ ഇന്നലെ വരാതിരുന്ന കുട്ടികൾ ഒപ്പം കൂടി  അവർ വരാതിരുന്നതിന്റെ കാരണം വിവരിച്ചു. ഇന്ന് അധ്യാപകരെല്ലാവരും വന്നിട്ടുണ്ടായിരുന്നു.ആദ്യത്തെ രണ്ട് പിരീഡ് എനിക്ക് ക്ലാസുകൾ ഉണ്ടായിരുന്നില്ല. ഇന്ന് അചീവ്മെന്റ് ടെസ്റ്റ് നടത്തണം എന്ന ലക്ഷ്യത്തോടെയാണ് എത്തിയത്. അതിനുവേണ്ടി ചോദ്യപേപ്പറുകൾ പ്രിന്റ് എടുത്തു കൊണ്ട് വന്നിരുന്നു. ക്ലാസ്സ് പരിശോധിക്കുന്നതിന് HM ക്ലാസിലും വന്നിരുന്നു.


 മൂന്നും നാലും പീരീഡ് ആണ് എനിക്ക് 8B യിൽ ക്ലാസ് ഉണ്ടായിരുന്നത്. രസതന്ത്രത്തിലെ ആദ്യത്തെ പാഠമായ "പദാർത്ഥ സ്വഭാവം' എന്ന പാഠത്തിലെ 25 ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് ചോദ്യപേപ്പർ തയ്യാറാക്കിയിരുന്നത്. കുട്ടികൾക്ക് ഒരുവിധം നന്നായി എഴുതാൻ കഴിയുന്ന രീതിയിൽ ആണ് ചോദ്യങ്ങൾ തയ്യാറാക്കിയിരുന്നത്. ലെസ്സൺ പ്ലാനിൽ HM ന്റെ സൈനും വാങ്ങി.. 😌ഓഫീസ് സീലും വാങ്ങാൻ മറന്നില്ല..

നാച്ചുറൽ സയൻസുകാരുടെ ക്ലാസ്സ്‌ കാണുന്നതിന് വേണ്ടി രാജശ്രീ ടീച്ചർ എത്തിയിരുന്നു. ആറാമത്തെ പീരീഡ് കാവ്യയുടെ ക്ലാസ്സ്‌ 9A യിലും അവസാനത്തെ പീരീഡ് രേവതിയുടെ ക്ലാസ്സ്‌ 8 ലും ആയിരുന്നു. 8 ലെ പെൺകുട്ടികൾക്ക് ഡാൻസ് പ്രാക്ടീസ് ഉണ്ടായിരുന്നു. തുടർന്ന് ഹൗസ് യൂണിഫോം വാങ്ങാനെത്തിയ 10 A യിലെ കുട്ടികൾ സ്റ്റാഫ്‌ റൂമിൽ നിറഞ്ഞു.

കാവ്യയുടെ balanced diet wheel എന്ന ആശയം വളരെ മികച്ചതായിരുന്നു. കുട്ടികൾക്ക് വളരെ ആകർഷകമായ രീതിയിൽ ആശയങ്ങൾ അവതരിപ്പിച്ചു.... 😌വൈകുന്നേരം കോളേജിൽ എത്തി ഫിസിക്കൽ എഡ്യൂക്കേഷൻ വർക്കുകൾ സമർപ്പിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്..



Keep it simple!!!


Comments

Popular posts from this blog

WORLD MUSIC DAY CELEBRATION - ഹിന്ദോളം🎻🎹🎼🎙️

Community Living Camp -DAY 4❤❤