Second phase internship- Day 28❤️ End of sixth week ❤️

 


19/07/2024!!!

ഇന്ന് മഴ ഇല്ലായിരുന്നു എങ്കിലും ആകാശം മേഘാവൃതമായിരുന്നു.. 9 മണിക്ക് മുൻപ് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. കൂട്ടം കൂട്ടമായി എത്തിയ ഹയർ സെക്കന്ററി കുട്ടികൾക്ക് ഒപ്പമാണ് സ്കൂളിലേക്ക് പ്രവേശിച്ചത്.സ്റ്റാഫ് റൂമിന്റെ വാതിൽ തുറക്കുന്നതിന് മുമ്പ് തന്നെ എട്ടു ബിയിലെ കുട്ടികൾ ഓടിയെത്തി ടെസ്റ്റ്‌ പേപ്പറിന്റെ മാർക്ക് അന്വേഷിച്ചു. പേപ്പർ ക്ലാസിൽ കൊണ്ട് വരാമെന്ന് ഉറപ്പു പറഞ്ഞപ്പോഴാണ് അവർ ക്ലാസിലേക്ക് മടങ്ങിയത്. ഇന്ന് അധ്യാപകരുടെ എണ്ണം വളരെ കുറവായിരുന്നു. ഇന്നെനിക്ക് ടൈംടേബിൾ അനുസരിച്ച് 9 ബി യിൽ അഞ്ചാമത്തെ പിരീഡ് ആയിരുന്നു ക്ലാസ്. എന്നാൽ അനുപമ ടീച്ചർ ഇല്ലാതിരുന്നതിനാൽ ആദ്യത്തെ പീരിയഡ് തന്നെ 9 ബി യിൽ എത്തി. ഭൗതികശാസ്ത്രത്തിലെ ദൂരം സ്ഥാനാന്തരം, പ്രവേഗം എന്ന ആശയങ്ങൾ നേരത്തെ തന്നെ പഠിപ്പിച്ചിരുന്നു അമ്പലത്തിൽ പോയിട്ട് വന്ന പെൺകുട്ടികൾ പ്രസാദം തന്നു.. തുടർന്ന് ത്വരണം, സമ ത്വരണം,അസമ ത്വരണം  എന്നീ ആശയങ്ങൾ കുട്ടികളിലേക്ക് എത്തിച്ചു. ക്ലാസ്സിൽ 5 കുട്ടികളാണ് ഉണ്ടായിരുന്നത്.

നാലാമത്തെ പീരീഡ് 8 ബി യിൽ എത്തി. അച്ചീവ്മെന്റ് ടെസ്റ്റ്‌ നടത്തിയതിന്റെ ഉത്തരകടലാസുകൾ കുട്ടികൾക്ക് നൽകി. കുട്ടികൾക്ക് സംശയമുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. വായന ശീലമുള്ള കുട്ടികളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം തോന്നി. "ഡെവിൾ "എന്ന ബുക്ക് ആണ് അവർ വായിച്ചു കൊണ്ടിരുന്നത്.

സ്കൂളിൽ ഭക്ഷണഅവശിഷ്ടങ്ങളിൽ നിന്ന് കമ്പോസ്റ്റ് ഉണ്ടാക്കുന്ന പരിപാടി ഉദ്ഘാടനം കഴിഞ്ഞിരുന്നു.. ഇന്ന് അത് കാണുകയും ഫോട്ടോ എടുക്കുകയും ചെയ്തു.







സാധാരണ വെള്ളിയാഴ്ച ദിവസങ്ങളിൽ 1. 45 വരെ ഇന്റർവെൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് 3.30ന് സ്റ്റാഫ് മീറ്റിംഗ് ഉണ്ടായിരുന്നതിനാൽ 1.30 വരെ മാത്രമേ ഇന്റർവെൽ ഉണ്ടായിരുന്നുള്ളൂ. കാലടി സ്കൂളിൽ നിന്നും ഈ സ്കൂളിൽ അഡ്മിഷൻ എടുത്തു വന്ന കുട്ടിയെയും അമ്മയെയും കാണാൻ കഴിഞ്ഞു. അഞ്ചാമത്തെ പിരീഡ് ടൈം ടേബിൾ അനുസരിച്ച് 9 ൽ ക്ലാസ് ഉണ്ടായിരുന്നു എങ്കിലും മലയാളം സാറിന് ക്ലാസ് വേണമെന്ന് പറഞ്ഞതിനാലും ഞാൻ നേരത്തെ ക്ലാസ് എടുത്തതിനാലും ഈ പീരിയഡ് ക്ലാസ്സ് എടുത്തില്ല. ഇന്റർവെൽ സമയത്ത് രണ്ടു കുട്ടികൾ തമ്മിലുള്ള അടി ആയിരുന്നു പ്രധാന വിഷയം. അത് പരിഹരിക്കാനുള്ള അധ്യാപകരുടെ ശ്രമങ്ങളും പ്രകടമായിരുന്നു. ഹോക്കിയുടെ പ്രാക്ടീസിനായി കുട്ടികൾ ഗ്രൗണ്ടിലേക്ക് പോയി.ടീച്ചിംഗ് പ്രാക്ടീസിന്റെ ആറാമത്തെ ആഴ്ചയാണ് ഇന്ന് അവസാനിക്കുന്നത് .

ലെസൺ പ്ലാനുകൾ,ഡയഗ്ണോസ്റ്റിക് ടെസ്റ്റ്, അച്ചീവ്മെന്റ് ടെസ്റ്റ്‌ എന്നിവ പൂർത്തിയാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഈ ആഴ്ച അവസാനിക്കുന്നത്.

Keep it simple!!!

Comments

Popular posts from this blog

Second phase internship- Day 19❤️ End of fourth week ❤️

Second phase internship- Day 34❤️ End of seventh week ❤️