Second phase internship- Day 30❤️
22/07/20224!!!
ഇനി വിരലിലെണ്ണാവുന്ന അത്രയും ദിവസങ്ങൾ മാത്രമേ എസ് എം വി സ്കൂളിൽ ഉള്ളൂ...അധ്യാപക പരിശീലനത്തിന്റെ മുപ്പതാം ദിവസമാണ് ഇന്ന്...അതിഭയങ്കരമായ മഴയായിരുന്നു...സ്കൂളിലേക്ക് വരുന്ന വഴിയും ചെറിയ രീതിയിൽ മഴയുണ്ടായിരുന്നു.രാവിലെ സ്റ്റാഫ് റൂം തുറന്നു അകത്തു കയറിയപ്പോഴേക്കും കുട്ടികളും അവിടെ എത്തിയിരുന്നു. കുട്ടികളുടെ ഫുട്ബോൾ വിശേഷങ്ങളും വീട്ടുവിശേഷങ്ങളും ഒക്കെയായി കുറച്ചു സമയം പോയി. സൈൻ ചെയ്ത ശേഷം സ്റ്റാഫ് റൂമിൽ എത്തിയപ്പോൾ ഒരു കുട്ടി കുറച്ചു പൂക്കളുമായെത്തി. ആ പൂക്കളിൽ അവരുടെയും എന്റെയും സന്തോഷവും നിറഞ്ഞു നിന്നിരുന്നു. 😍
തുടർന്ന് ടൈംടേബിൾ മാറിയെന്നറിയാൻ കഴിഞ്ഞു. അത് നോക്കുമ്പോഴാണ് 10 A യിലെ കുട്ടികളെ വിഭജിച് പുതിയൊരു ഡിവിഷൻ കൂടി രൂപപ്പെടുത്തി എന്നറിയാൻ കഴിഞ്ഞത്. ഇപ്പോൾ 10 A, 10ബി, 10 C എന്നീ മൂന്ന് ക്ലാസുകൾ ഉണ്ട്. 9ബി യിൽ കുട്ടികളുടെ എണ്ണം കുറവായതിനാൽ 9 A യും 9B യും ഒന്നിച്ചാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ എനിക്ക് 9B യിലെ പീരീഡുകൾ നഷ്ടമായി.
അതുകൊണ്ട് തന്നെ എനിക്ക് ഇന്ന് ടൈംടേബിൾ അനുസരിച്ചു ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നില്ല. ആദ്യത്തെ പീരീഡ് ഹർഷയാണ് 9A യിൽ ക്ലാസ്സ് എടുത്തത്. 9B യിലെ ആകെ 2 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. നാലാമത്തെ പീരീഡ് രേവതിക്ക് 9A യിൽ അച്ചീവ്മെന്റ് ടെസ്റ്റ് നടത്താൻ ഉണ്ടായിരുന്നു.ക്ലാസ്സിൽ പോയിരുന്നു.ബയോളജി പഠിച്ചിട്ട് കുറച്ചു സമയം കഴിഞ്ഞെങ്കിലും കുട്ടികൾ ചോദിച്ച സംശയങ്ങൾക്ക് ഉത്തരം കൊടുക്കാൻ സാധിച്ചു എന്നതിൽ സന്തോഷമുണ്ട്.കുട്ടികൾ എഴുതിക്കഴിയും വരെ കാത്തിരിക്കേണ്ടി വന്നതിനാൽ ബെല്ലടിച്ചു ഒരു അഞ്ചു മിനിറ്റ് കൂടി വേണ്ടി വന്നു.
ഉച്ചയ്ക്ക് ശേഷം എട്ടിലെയും ഒൻപതിലെയും കുട്ടികൾക്ക് ആടുജീവിതം എന്ന സിനിമ കാണിച്ചു കൊടുത്തു. ഉച്ച സമയത്ത് ഒൻപതിലെ ഒരു പെൺകുട്ടി കരയുന്നത് കാണാൻ കഴിഞ്ഞു. എന്താണെന്ന് അന്വേഷിച്ചപ്പോൾ അമ്മക്ക് സുഖമില്ലെന്നറിഞ്ഞതാണ് കുട്ടിയുടെ വിഷമത്തിന് കാരണം എന്നറിയാൻ കഴിഞ്ഞു. 9A യിൽ എത്തിയപ്പോൾ 9 B യിലെ കുട്ടികൾ ഒറ്റപ്പെട്ടതുപോലെ തോന്നി. സമയത്തോടൊപ്പം അതെല്ലാം ശരിയാകുമെന്ന് വിശ്വസിക്കുന്നു. 8,9 ക്ലാസിലെ കുട്ടികളെ സിനിമ കാണുന്നതിന് കൊണ്ടുപോയതിനാൽ അധ്യാപകർക്കും ഒഴിവ് ലഭിച്ചത് പോലെ തോന്നി. അക്ഷരം അറിയാത്ത 35 കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നതിനായി ഒരു പദ്ധതി ബുധനാഴ്ച ഉദ്ഘാടനം ചെയ്യുന്നുണ്ട് എന്ന് അറിയാൻ കഴിഞ്ഞു.
വൈകുന്നേരം കോളേജിൽ എത്തി ആക്ഷൻ റിസർച്ചുമായി ബന്ധപ്പെട്ട കാര്യങ്ങൾ അഞ്ചു ടീച്ചറിനോട് ചർച്ച ചെയ്ത ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.. 😌
Keep it simple!!!
.jpg)

Comments
Post a Comment