Second phase internship- Day 31❤️
23/07/2024!!!
രണ്ടാംഘട്ട അധ്യാപക പരിശീലനം ഏകദേശം അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. സൈൻ ചെയ്ത ശേഷം സ്റ്റാഫ് റൂമിലേക്ക് എത്തിയപ്പോൾ ഇന്നലെ ഞാൻ മറന്നു വെച്ചിട്ട് പോയ എന്റെ കൂടെ ആ കോർണറിൽ ഇരുന്ന് ചിരിക്കുന്നുണ്ടായിരുന്നു.. 😁 എന്റെ കുടക്ക് കൂട്ടായി കീർത്തന മറന്നു വെച്ച കുടയും ഉണ്ടായിരുന്നു.😂
ആദ്യത്തെ രണ്ട് പിരീഡുകൾ എനിക്ക് ക്ലാസ് ഉണ്ടായിരുന്നില്ല. തലേദിവസം രാത്രി ടൈപ്പ് ചെയ്ത ആക്ഷൻ റിസർച്ച് സേവ് ചെയ്യാതെ ഓഫാക്കിയതിന്റെ വേദനയിലായിരുന്നു ഞാൻ.. 🤥 അതുകൊണ്ടുതന്നെ ലാപ്ടോപ്പും കൊണ്ടുവന്ന് അത്രയും ഭാഗം ടൈപ്പ് ചെയ്തു തീർന്നപ്പോഴാണ് സമാധാനമായത്😌. തുടർന്ന് നാലാമത്തെ പീരിയഡ് രേവതിക്ക് 9A യിൽ ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്താൻ ഉണ്ടായിരുന്നു. ഞാനും രേവതിക്ക് ഒപ്പം പോയി. 50 ചോദ്യങ്ങൾ ഉണ്ടായിരുന്നു. പലർക്കും 50 ചോദ്യങ്ങളും വായിച്ചു കൊടുക്കേണ്ടി വന്നു. ഒരേ ചോദ്യം തന്നെ പലതവണ വായിക്കേണ്ട സ്ഥിതിവിശേഷവും ഉണ്ടായി.
ഉച്ചയ്ക്ക് ശേഷം എനിക്ക് 8 B യിൽ ക്ലാസ്സ് ഉണ്ടായിരുന്നു. 8B യിലെ ഒരു കുട്ടിയെ വീട്ടിൽ നിന്ന് വിളിക്കാൻ വന്നിരുന്നു.ആ കുട്ടി വീട്ടുകാരെ പരിചയപ്പെടുത്തിയ ശേഷമാണ് വീട്ടിലേക്ക് പോയത്. രാസ സമവാക്യങ്ങൾ എഴുതുന്നതിനും സമീകരിക്കുന്നതിനും പഠിപ്പിച്ചു.. ആറാമത്തെ പിരീഡും 8 ബി ഫ്രീ ആയിരുന്നു.അതുകൊണ്ട് തന്നെ ആ ക്ലാസ്സിൽ നിന്നു.കുട്ടികളോട് ഒപ്പം കൂടുതൽ സമയം ചെലവഴിക്കാനും അവരെ കൊണ്ട് നോട്ട് എഴുതിപ്പിക്കാനും സമയം ലഭിച്ചു. സൈൻ ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങി. രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ 31 ദിവസങ്ങൾ പൂർത്തിയാക്കിയാണ് വീട്ടിലേക്ക് മടങ്ങുന്നത്. 😍ഇവിടെ കഴിഞ്ഞു പോകുന്നത് ഭാവി അധ്യാപന ജീവിതത്തിലേക്കുള്ള അനുഭവങ്ങളാണ്.....
Keep it simple!!!
.jpg)


Comments
Post a Comment