Second phase internship- Day 33❤️
9 മണിക്ക് സ്കൂളിൽ എത്തുമ്പോൾ തന്നെ ഇത്രയും നാൾ ഒഴിഞ്ഞു കിടന്നിരുന്ന സെക്യൂരിറ്റി റൂമിന് പുതിയ അധികാരി വന്നിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടു. ഞാൻ ഇവിടത്തെ സ്ഥിരം അധ്യാപികയാണെന്ന് കരുതിയിട്ടാകണം അദ്ദേഹം വിഷ് ചെയ്തത്. ഞാനും ഒരു പുഞ്ചിരിയോടൊപ്പം വിഷ് ചെയ്ത ശേഷമാണ് ക്ലാസ്സിൽ എത്തിയത്. സ്റ്റാഫ് റൂമിൽ ബാഗ് വെച്ച ശേഷം സൈൻ ചെയ്യാൻ ഓഫീസ് റൂമിൽ എത്തുമ്പോൾ കാര്യമായ ചർച്ച നടക്കുന്നുണ്ടായിരുന്നു. തുടർന്ന് കുട്ടികൾ ഓരോരുത്തരായി ക്ലാസ്സുകളിലേക്ക് എത്തുന്നത് കാണാൻ കഴിഞ്ഞു. അപ്പോഴേക്കും 8 B യിലെ ഒരു കുട്ടി ഗിഫ്റ്റുമായി എന്നെ കാണാൻ വന്നു. വേണ്ട എന്ന് എത്ര നിർബന്ധിച്ചിട്ടും കുട്ടി സമ്മതിച്ചില്ല. അവസാനം ആ കുട്ടിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ആ സ്നേഹ സമ്മാനം ഞാൻ വാങ്ങി.
വീട്ടിൽ അച്ഛനും അമ്മയും പിണങ്ങി നിന്നിരുന്ന കുട്ടിയുടെ അമ്മക്ക് സുഖമില്ലാത്ത വിവരം അറിഞ്ഞു അച്ഛൻ തിരിച്ചു വന്ന സന്തോഷം കുട്ടി അധ്യാപകരെ അറിയിച്ചു. ആക്ഷൻ റിസർച്ചിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തി. മൂന്നാമത്തെ പീരീഡ് 8B യിൽ എത്തി. ആദ്യം കുറച്ചു സമയം പാട്ടുപാടുന്ന കുട്ടികൾക്ക് പാടാനുള്ള അവസരം നൽകി. കാഴ്ച്ച പരിമിതിയുള്ള കുട്ടി വളരെ നന്നായി പാട്ട് പാടുന്നുണ്ട്. ക്ലാസ്സ് മുഴുവൻ ആ കുട്ടിയെ അഭിനന്ദിച്ചു. അത്രയും നന്നായി കുട്ടി പാട്ട് പാടുന്നുണ്ട്.
അങ്ങനെ ആവേശഭരിതരായ കുട്ടികൾ പലരും പാട്ട് പാടാൻ എത്തി. തുടർന്ന് വേഗതയും പ്രവേഗവുമായി ബന്ധപ്പെട്ട കുറച്ചു ഭാഗങ്ങൾ കുട്ടികളിലേക് എത്തിച്ചു. തുടർന്ന് 9 ലെ കുട്ടികൾക്കൊപ്പം ഫോട്ടോ എടുത്തു. ഇന്ന് വെള്ളം ഇല്ലായിരുന്നത് കൊണ്ട് 3 മണിക്ക് സ്കൂൾ വിട്ടു.
നേരത്തെ പ്ലാൻ ചെയ്തത് പോലെ ആസാദ് ഹോട്ടലിൽ എത്തി ചിക്കൻ ബിരിയാണിയും ഫ്രൈഡ് റൈസും ഒക്കെ അകത്താക്കിയ ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. ഇനി വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ് സ്കൂളിൽ ബാക്കിയുള്ളത്.. 😌
Keep it Simple!!!
Comments
Post a Comment