Second phase internship- Day 34❤️ End of seventh week ❤️

 


26/07/2024!!!

സ്കൂളിലേക്ക് വരുന്ന വഴി ബസിൽ വെച്ച് പ്ലസ് ടുവിന് കൂടെ പഠിച്ച കുട്ടിയെ കണ്ട സന്തോഷത്തിലാണ് സ്കൂളിലേക്ക് എത്തിയത്.. ഇന്ന് വെള്ളിയാഴ്ച ആയതു കൊണ്ടുതന്നെ അമ്പലത്തിൽ പൂജ ഉണ്ടായിരുന്നു. അങ്ങോട്ട്‌ പോയ കുട്ടികൾ ഞങ്ങളെയും വിളിച്ചു.
ലിനുവും ഹരിതയും ഇന്ന് സ്കൂളിൽ നിന്ന് പോകുകയാണ്. അവരുടെ അധ്യാപക പരിശീലനം ഇന്ന് അവസാനിക്കുകയാണ്. തുടർന്ന് ഞങ്ങളുടെ കോളേജിൽ നിന്നും പുതിയ ട്രെയിനിയായി അനീഷ് ബാബു സർ എത്തിയിരുന്നു. ഇത്തവണ ഒരാളെ മാത്രമേ SMV സ്കൂളിലേക്ക് ട്രെയിനിയായി നിയോഗിച്ചിട്ടുള്ളൂ എന്നറിയാൻ കഴിഞ്ഞു. അദ്ദേഹത്തോടൊപ്പം സോഷ്യൽ സയൻസ് ടീച്ചറിനെ കണ്ടു. സാറിന് സ്കൂളിന്റെ കുറിച്ചുള്ള കുറെ കാര്യങ്ങൾ പറഞ്ഞു കൊടുത്തു. രണ്ടാമത്തെ പീരീഡ് ഞാനും ഹർഷയും 9A യിൽ എത്തി. ആകെ 7 കുട്ടികളാണ് ക്ലാസ്സിൽ ഉണ്ടായിരുന്നത്. ബാക്കി കുട്ടികൾ ലിറ്റിൽ കൈറ്റ്സുമായി ബന്ധപ്പെട്ട ക്ലാസിനു പോയി എന്നാണ് അറിയാൻ കഴിഞ്ഞത്. അതുകൊണ്ടു തന്നെ പ്രത്യേകിച്ച് ഒന്നും പഠിപ്പിക്കാൻ ഉണ്ടായിരുന്നില്ല.

ഞങ്ങൾ 7 പേരും ഒന്നിച്ച് ഫോട്ടോ എടുത്തു. തുടർന്ന് ആക്ഷൻ റിസർച്ചിന് വേണ്ട ഭാഗങ്ങൾ ടൈപ്പ് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഫിസിക്കൽ സയൻസ് അധ്യാപികയുടെ തലയിൽ ആരോ കല്ലെറിഞ്ഞു എന്നറിയാൻ കഴിഞ്ഞത്. പത്തിലെ കുട്ടികൾ കളിക്കുമ്പോൾ അറിയാതെ സംഭവിച്ച് പോയതായിരുന്നു. ടീച്ചർ ആദ്യമൊന്ന് പരിഭ്രമിച്ചെങ്കിലും പിന്നീട് ടീച്ചർ ക്ലാസിലേക്ക് പോയി.

ആക്ഷൻ റിസർച്ച് ഏകദേശം ടൈപ്പ് ചെയ്ത് പൂർത്തിയാക്കി. ഉച്ചയ്ക്ക് ശേഷം എട്ടു ബി ക്ലാസ് ഉണ്ടായിരുന്നു എങ്കിലും എനിക്ക് പാഠഭാഗം തീർന്നതുകൊണ്ട് തന്നെ രേവതിയാണ് ഇന്ന്  ക്ലാസ് എടുത്തത്.
 ലിനുവിനും ഹരിതയ്ക്കും നല്ല ഭാവിക്കുവേണ്ടി  ആശംസകൾ അറിയിച്ചു കൊണ്ടാണ് അധ്യാപകർ യാത്രയാക്കിയത്.. ഞങ്ങൾക്കും നല്ലൊരു കൂട്ടായിരുന്നു അവർ.... 😍


അധ്യാപക പരിശീലനത്തിന്റെ 7 ആഴ്ചകളാണ് ഇന്ന് പൂർത്തിയാകുന്നത്.. ❤️ ഏഴ് ആഴ്ചകൾ കൊണ്ട് ലെസ്സൺ പ്ലാനുകളും അചീവ്മെന്റ് ടെസ്റ്റും ഡയഗണോസ്റ്റിക് ടെസ്റ്റും എല്ലാം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

Keep it Simple!!!

Comments

Popular posts from this blog

Second phase internship- Day 28❤️ End of sixth week ❤️

Second phase internship- Day 19❤️ End of fourth week ❤️