Second phase internship- Reflection- Day 29❤️20/07/2024!!!
കുറെ നാളുകൾക്കു ശേഷം 54 അധ്യാപക വിദ്യാർത്ഥികളും ഒന്നിച്ചുകൂടുന്ന സുദിനമായിരുന്നു ഇന്ന്.രണ്ടാംഘട്ട അധ്യാപക പരിശീലനവുമായി ബന്ധപ്പെട്ട റിഫ്ലക്ഷൻ ഇന്നായിരുന്നു. ഏകദേശം ഒന്നര മാസത്തിനുശേഷമാണ് എല്ലാവരും ഒന്നിച്ച് ജനറൽ ഹാളിൽ ഒത്തുകൂടുന്നത്. 9.45 ആയപ്പോൾ തന്നെ റിഫ്ലക്ഷൻ ആരംഭിച്ചു. അധ്യാപകരും അധ്യാപകവിദ്യാർത്ഥികളും അടക്കം എല്ലാവരും എത്തിച്ചേർന്നിരുന്നു. ഓരോ സ്കൂളിലെയും പ്രതിനിധികളെ സംസാരിക്കാൻ ജയകൃഷ്ണ ടീച്ചർ ക്ഷണിച്ചു. കോട്ടൺഹിൽ സ്കൂളിൽ നിന്നും കോട്ടൺഹിൽ സ്കൂളിൽ നിന്നും ആഷ്‌ലിയാണ് ആദ്യമായി അനുഭവങ്ങൾ പങ്കുവെയ്ക്കാനെത്തിയത്. ഓരോരുത്തരുടെയും അനുഭവങ്ങൾ കേൾക്കുമ്പോൾ ഞങ്ങളും ഇതു സ്കൂളിൽ കാണുന്നുണ്ടല്ലോ എന്ന് തോന്നിപോകും. ഞങ്ങളുടെ സ്കൂളിനെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കു വെച്ചത് കീർത്തന ആയിരുന്നു
പല സ്കൂളുകളിലും അനുഭവങ്ങൾ ഏകദേശം ഒന്നു തന്നെയാണ് എന്ന് തോന്നി. അക്കാദമിക വർഷത്തിന്റെ തുടക്കം ആണെന്നുള്ളതും പുതുമയാണ്. എട്ടിലെ കുട്ടികൾക്ക് ഏഴിൽ നിന്ന് ഹൈസ്കൂളിലേക്ക് വന്നതിന്റെ ഒരു മാറ്റം കാണാൻ കഴിയുന്നുണ്ട്. ക്ലാസ്സിൽ ഇപ്പോഴും കുട്ടിക്കളികൾ കാണാൻ കഴിയുന്നുണ്ട്.ഒൻപതാം ക്ലാസ്സിലെ കുട്ടികളാകട്ടെ കോവിഡ് വരുത്തിയ രണ്ടുവർഷത്തിന്റെ അഭാവം നന്നായി കാണാൻ കഴിയുന്നുണ്ട്. വിഷയത്തിലെ അടിസ്ഥാന പരമായ ആശയങ്ങളിൽ കുട്ടികൾക്ക് നല്ല വ്യക്തത കുറവുണ്ട്.
സ്കൂളിലെ കുട്ടികളെ കുറിച്ചും ചർച്ചകൾ നടന്നു. കുട്ടികളുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചും കുട്ടികളുടെ സ്വഭാവ സവിശേഷതകളെ കുറിച്ചുമൊക്കെ ചർച്ച നടന്നു. തുടർന്ന് പരീക്ഷയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ലഭിച്ചു. മൂന്നാമത്തെ സെമസ്റ്റർ വർക്കുകൾക്ക് evaluation, നാലാമത്തെ സെമസ്റ്റർ വർക്കുകളുടെ വെരിഫിക്കേഷൻ ആണ് ഉള്ളത് എന്ന് അറിയാൻ കഴിഞ്ഞു. 8, 9 തീയതികളിലാണ് കമ്മീഷൻ എന്നും അറിയാൻ കഴിഞ്ഞു. തുടർന്ന് സ്കൂൾ വിശേഷങ്ങൾ കൂട്ടുകാർക്കൊപ്പം പങ്കു വെച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.
Keep it simple!!!


.jpeg)
.jpg)
Comments
Post a Comment