Posts

Memories Forever❤️

 

Memories Forever❤️

Image
 

The Last Gentle Goodbye❤️31/07/2024!!!

Image
  ഇന്നലെ രാത്രി മുഴുവൻ സ്കൂളിനെ കുറിച്ചും കുട്ടികളെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു. അധ്യാപക പരിശീലനം ഇന്ന് അവസാനിക്കുകയാണ്. അതിന്റെ സന്തോഷം ഉണ്ടെങ്കിലും ഇത്രയും നാൾ ജീവിതത്തിന്റെ ഭാഗമായി നിന്ന സ്കൂളും കുട്ടികളും ഇനിമുതൽ മിസ്സ് ചെയ്യും.. സംഭവബഹുലമായിരുന്നു ഇന്നത്തെ ദിവസമെന്ന്  പറയാതെ വയ്യ. 🤥 ആദ്യത്തെ പീരീഡ് എനിക്ക് ക്ലാസ്സ്‌ ഉണ്ടായിരുന്നില്ല. രണ്ടാമത്തെ പിരീഡ് എനിക്ക് ക്ലാസ് ഉണ്ടായിരുന്നു. കുട്ടികളുടെ വികാര ഭരിതമായ യാത്രയയപ്പുകൾക്ക്  സാക്ഷിയാകേണ്ടി വന്നു.. 🤥 കുട്ടികൾക്കും അധ്യാപകർക്കും വേണ്ടി ഞങ്ങൾ ഓർഡർ ചെയ്തിരുന്ന സമോസ പതിനൊന്നു മാണിയോടു കൂടി എത്തി.8, 9, 10 ക്ലാസിലെ കുട്ടികൾക്കും അധ്യാപകർക്കും ഓഫീസിലുള്ളവർക്കും  എല്ലാം സമോസ നൽകി ഞങ്ങൾ പോകുന്ന വിവരവും അറിയിച്ചു.  ഉച്ചയ്ക്കുശേഷം പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളാണ് സ്കൂളിൽ അരങ്ങേറിയത്. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ ക്ലാസ്സിൽ നിന്നും അധ്യാപകർ കണ്ടെത്തി. തുടർന്ന് വീട്ടുകാരും പോലീസും മറ്റ് ഉദ്യോഗസ്ഥരും എല്ലാവരും സ്കൂളിൽ എത്തിയിരുന്നു. അതോടൊപ്പം കഴിഞ്ഞ ദിവസം ബോർഡ് പൊട്ടിച്ചതുമായി ബന്ധപ്പെട്ട വീട്ടുകാർ എത്തിയിരുന്നു. വീട്ടുകാരുട

Second phase internship- Day 36❤️

Image
  30/07/2024!!! ഇനി രണ്ടു ദിവസങ്ങൾ മാത്രമാണ് മുന്നിലുള്ളത്. സൈൻ ചെയ്യാൻ പോയപ്പോൾ ടിടിസിയിലെ കുട്ടികളും സ്റ്റാഫ് റൂമിൽ എത്തിയപ്പോൾ അധ്യാപകരും നാളെ കൂടിയല്ലേ ഇവിടെ ഉള്ളൂ എന്ന് അന്വേഷിച്ചു.. അതെ നാളെ കൂടി മാത്രമാണ് ഇവിടെ അധ്യാപക പരിശീലനത്തിന്റേതായി ബാക്കിയുള്ളത്. മൂന്നാമത്തെ പിരീഡ് എട്ട് B യിലെത്തി. ആ പിരീഡ് ക്ലാസ്സിൽ എത്തി കുട്ടികൾക്ക് മിഠായി നൽകി. കുട്ടികളുടെ സന്തോഷം എന്നെയും സന്തോഷിപ്പിച്ചു. 😍 ഉച്ചയ്ക്കുശേഷം അഞ്ചാമത്തെ പേരുടെ എട്ട് ബിയിൽ ക്ലാസ് ഉണ്ടായിരുന്നു. ഫീഡ്ബാക്ക് എഴുതി വാങ്ങുന്നതിനാണ് ആ സമയം വിനിയോഗിച്ചത്. ഫീഡ്ബാക്കുകൾ വളരെയധികം സന്തോഷം നൽകുന്നതായിരുന്നു.  തുടർന്ന് സ്റ്റാഫ് റൂമിൽ എത്തിയപ്പോൾ 9A യിലെ ബോർഡ് ആരോ പൊട്ടിച്ചു എന്ന് അറിയാൻ കഴിഞ്ഞു. എസ്എസ്എൽസി രജിസ്ട്രേഷന് വേണ്ടി പത്താം ക്ലാസിലെ കുട്ടികളുടെ ഫോട്ടോ എടുക്കുന്നതും കാണാൻ കഴിയുന്നുണ്ടായിരുന്നു. വൈകുന്നേരം സ്റ്റാഫ് മീറ്റിംഗ് ഉണ്ടായിരുന്നു.ആ സമയത്താണ് വയനാട്ടിലും കോഴിക്കോടും ഉണ്ടായ ഉരുൾപൊട്ടലിനെ കുറിച്ചും അതിന്റെ തീവ്രതയെ കുറിച്ചും ഒക്കെ അറിയാൻ കഴിഞ്ഞത്.🤥 സൈൻ ചെയ്ത ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. Time is slipping away, and I

Second phase internship- Day 35❤️

Image
  29/07/2024!!! അധ്യാപക പരിശീലനത്തിന്റെ അവസാന ആഴ്ചയാണ് ഇന്ന് ആരംഭിക്കുന്നത് ഇനി കേവലം മൂന്നു ദിവസങ്ങൾ മാത്രമാണ് ഇവിടെ അധ്യാപക പരിശീലനത്തിനായി അവശേഷിക്കുന്നത്. പത്താം ക്ലാസിലേക്ക് പുതിയൊരു കുട്ടി കൂടി അഡ്മിഷൻ എടുത്തു എന്ന് അറിയാൻ കഴിഞ്ഞു. ആ കുട്ടി ക്ലാസ്സിൽ എത്തിയിരുന്നു.ഇന്ന് നമ്മുടെ ജൂനിയേഴ്സ് രണ്ടുപേർ അധ്യാപക പരിശീലനത്തിനായി സ്കൂളിൽ എത്തിയിരുന്നു. ഫിസിക്കൽ സയൻസിൽ നിന്നും ഒരു കുട്ടിയുണ്ടായിരുന്നു. ഇനി പഠിപ്പിക്കേണ്ട പാഠഭാഗം ഒക്കെ പറഞ്ഞുകൊടുത്തു. ഉച്ചയ്ക്കുശേഷം കുറച്ചധികം പീരിയഡുകൾ ഫ്രീ ഉണ്ടായിരുന്നു. ആറും ഏഴും പിരീഡ് എട്ടു ബി യിൽ ക്ലാസ്  ഉണ്ടായിരുന്നു. എന്നാൽ ഹോക്കി, ഫുട്ബോൾ എന്നിവയുടെ പ്രാക്ടീസിന് പോയിരുന്നത് കൊണ്ട് കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു. കുട്ടികളെ പഠിപ്പിക്കാൻ സാധിച്ചില്ല. വൈകുന്നേരം കോളേജിൽ എത്തി മൂന്നാം സെമസ്റ്റർ ഇന്റേർണൽ മാർക്ക് സൈൻ ചെയ്ത ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.. 😍 As I near the end of my teaching internship at SMV school, I'm filled with mixed emotions. For two months, my life has revolved around the school and its students, who have become like famil

Second phase internship- Day 34❤️ End of seventh week ❤️

Image
  26/07/2024!!! സ്കൂളിലേക്ക് വരുന്ന വഴി ബസിൽ വെച്ച് പ്ലസ് ടുവിന് കൂടെ പഠിച്ച കുട്ടിയെ കണ്ട സന്തോഷത്തിലാണ് സ്കൂളിലേക്ക് എത്തിയത്.. ഇന്ന് വെള്ളിയാഴ്ച ആയതു കൊണ്ടുതന്നെ അമ്പലത്തിൽ പൂജ ഉണ്ടായിരുന്നു. അങ്ങോട്ട്‌ പോയ കുട്ടികൾ ഞങ്ങളെയും വിളിച്ചു. ലിനുവും ഹരിതയും ഇന്ന് സ്കൂളിൽ നിന്ന് പോകുകയാണ്. അവരുടെ അധ്യാപക പരിശീലനം ഇന്ന് അവസാനിക്കുകയാണ്. തുടർന്ന് ഞങ്ങളുടെ കോളേജിൽ നിന്നും പുതിയ ട്രെയിനിയായി അനീഷ് ബാബു സർ എത്തിയിരുന്നു. ഇത്തവണ ഒരാളെ മാത്രമേ SMV സ്കൂളിലേക്ക് ട്രെയിനിയായി നിയോഗിച്ചിട്ടുള്ളൂ എന്നറിയാൻ കഴിഞ്ഞു. അദ്ദേഹത്തോടൊപ്പം സോഷ്യൽ സയൻസ് ടീച്ചറിനെ കണ്ടു. സാറിന് സ്കൂളിന്റെ കുറിച്ചുള്ള കുറെ കാര്യങ്ങൾ പറഞ്ഞു കൊടുത്തു. രണ്ടാമത്തെ പീരീഡ് ഞാനും ഹർഷയും 9A യിൽ എത്തി. ആകെ 7 കുട്ടികളാണ് ക്ലാസ്സിൽ ഉണ്ടായിരുന്നത്. ബാക്കി കുട്ടികൾ ലിറ്റിൽ കൈറ്റ്സുമായി ബന്ധപ്പെട്ട ക്ലാസിനു പോയി എന്നാണ് അറിയാൻ കഴിഞ്ഞത്. അതുകൊണ്ടു തന്നെ പ്രത്യേകിച്ച് ഒന്നും പഠിപ്പിക്കാൻ ഉണ്ടായിരുന്നില്ല. ഞങ്ങൾ 7 പേരും ഒന്നിച്ച് ഫോട്ടോ എടുത്തു. തുടർന്ന് ആക്ഷൻ റിസർച്ചിന് വേണ്ട ഭാഗങ്ങൾ ടൈപ്പ് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഫിസിക്കൽ സയൻസ് അധ്യാപികയുട